ശ്രീനഗർ: ഇന്ത്യൻ സൈന്യം കഴിഞ്ഞ എട്ട് മാസത്തിനിടെ ജമ്മു കശ്മീരിൽ വക വരുത്തിയത് 139 ഭീകരരെയെന്ന് പ്രതിരോധ വൃത്തങ്ങളുടെ റിപ്പോർട്ട്. ജനുവരി 1 മുതൽ ആഗസ്ത് 29 വരെയുള്ള കണക്കുകളാണിത്.
സംസ്ഥാനത്തിനുള്ളിലും ,അതിർത്തി പ്രദേശങ്ങളിലുമായി സൈന്യം വക വരുത്തിയവരുടെ കണക്കുകളാണ് ഇത്. ജൂലൈയിൽ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ബോർഡർ ആക്ഷൻ ടീമിന്റെ അംഗങ്ങളിൽ നാലു പേരെ ഇന്ത്യൻ സൈന്യം വധിക്കുകയും ആക്രമണ ശ്രമം തകർക്കുകയും ചെയ്തു.
ALSO READ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ തീവ്രവാദത്തിന്റെ അവസാന നഖവും ശവപ്പെട്ടിയിലായി;- അമിത് ഷാ
മെയ് മാസത്തിലാണ് സേന എറ്റവും കൂടുതൽ ഭീകരരെ വധിച്ചത് 27 പേർ . കഴിഞ്ഞ 8 മാസത്തിനിടയിൽ 87 തവണയാണ് ഭീകരർ സൈനികരെ ആക്രമിച്ചത്. ഈ കാലയളവിൽ ഭീകരർക്കെതിരെ പോരാടിയ 26 സൈനികരാണ് വീരമൃത്യൂ വരിച്ചത്.
.
Post Your Comments