മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍. ജനാലകള്‍ തുറന്നിട്ട് കാമുകിയ്ക്കും ലൈംഗികതൊഴിലാളികള്ക്കുമൊപ്പം സെക്സ് പാര്‍ട്ടി നടത്തിയെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ വോണിന്റെ വസതിയിലാണ് സെക്സ് പാര്‍ട്ടി നടത്തി അയല്ക്കാര്ക്ക് ശല്യമുണ്ടാക്കിയത്. വോണിനൊപ്പം ഡാവിന, പോപ്പി എന്നീ ലൈംഗികത്തൊഴിലാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.
READ ALSO: പൊതുമേഖല ബാങ്കുകളുടെ ലയനം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പാര്‍ട്ടിക്ക് ശേഷം മൂന്ന് വനിതകള്‍ വോണിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജനാലകള്‍ തുറന്നിട്ടതിനാല്‍ വോണിന്റെ വസതിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേട്ട് ഉറക്കം നഷ്ടമാവുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിന് മുമ്പും ഇതേ വിഷയത്തില്‍ വോണ്‍ വിവാദത്തില്‍പ്പെട്ടിരുന്നു. 2000ല്‍ വിവാഹിതയായ ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതിന് വോണിന് ഓസീസ് ഉപനായകത്വം നഷ്ടമായിരുന്നു. ലൈംഗാകാരോപണത്തില്‍ കുടുങ്ങിയ വോണിന്റെ വിവാഹബന്ധവും വേര്‍പ്പെട്ടിരുന്നു. 1995-ലാണ് വോണും സിമോണ്‍ കലഹാനും വിവാഹിതരായത്. 10 വര്‍ഷം നീണ്ടുനിന്ന ഈ ബന്ധം 2005-ല്‍ അവസാനിച്ചു.
ലണ്ടനിലെ ഹോട്ടലില്‍ വെച്ച് ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ നഗ്നായി വോണ്‍ കെഞ്ചിയെന്ന് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയുമായി ബിഎംഡബ്ലു കാറില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വോണിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദവുമായി. മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2003 ല്‍ അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു.
Post Your Comments