Latest NewsKerala

ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

കൊച്ചി: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പാലാ ഉപതിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കുക. സീറ്റ് ആര്‍ക്ക് വേണമെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പാലാ സീറ്റില്‍ മത്സരിക്കുക ബിജെപിയായിരിക്കുമെന്നും മുന്നണി ഐക്യകണ്ഠേനയെടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മോദി അനുകൂല നിലപാട് ജനങ്ങളുടെ കണ്ണ് തുറപ്പിക്കണം- അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

എൻഡിഎയുടെ നേതൃയോഗം സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. സാധ്യതാ പട്ടിക ഉടൻ തന്നെ ദേശീയ നേതൃത്വത്തിന് കെെമാറും. അതിനുശേഷം കേന്ദ്ര നേതൃത്വം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. അതേസമയം എൻസിപിയിൽ നിന്നുള്ള മാണി സി.കാപ്പനാണ് പാലായിൽ എൽഡിഎഫ് സ്ഥാനാർഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button