തിരുവനന്തപുരം•ഓണക്കാലത്ത് യാത്രാക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി സെപ്റ്റംബർ നാലു മുതൽ 17 വരെ പ്രത്യേക അധിക സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. യാത്രാക്കാർക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.
ഈ മാസം നാലു മുതൽ 14 വരെ ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകളും സമയക്രമവും:
21.45 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി), 21.20 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 22.15 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 22.50 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 22.45 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 23.15 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 19.15 ബാംഗ്ലൂർ-തൃശ്ശൂർ (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 19.25 ബാംഗ്ലൂർ-തൃശ്ശൂർ (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 18.30 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 18.40 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 18.00 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 18.10 ബാംഗ്ലൂർ-കൊട്ടാരക്കര (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 18.50 ബാംഗ്ലൂർ-ചങ്ങനാശ്ശേരി (സൂപ്പർ ഡീലക്സ്) – സേലം, കോയമ്പത്തൂർ (വഴി), 21.01 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ എക്സ്പ്രസ്) – ഇരിട്ടി, മട്ടന്നൂർ (വഴി), 22.10 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ ഡീലക്സ്) – ഇരിട്ടി, മട്ടന്നൂർ (വഴി), 23.00 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി), 22.15 ബാംഗ്ലൂർ-പയ്യന്നൂർ (സൂപ്പർ എക്സ്പ്രസ്) – ചെറുപുഴ (വഴി), 23.55 ബാംഗ്ലൂർ-സുൽത്താൻബത്തേരി (സൂപ്പർ ഫാസ്റ്റ്) – മൈസൂർ (വഴി).
ALSO READ: ഫാസ്റ്റ് പാസഞ്ചര് പരിഷ്കാരം കെ.എസ്.ആര്.ടി.സി. പുതിയ രൂപത്തില് അവതരിപ്പിക്കുന്നു
ഈ മാസം ഏഴു മുതൽ 16 വരെ ബാംഗ്ലൂരിലേക്കുള്ള സർവീസുകളും സമയക്രമവും:
19.35 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.35 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്്) – മാനന്തവാടി, കുട്ട (വഴി), 19.45 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.15 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.25 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 20.50 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി), 19.15 തൃശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ, സേലം (വഴി), 19.45 തൃശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ, സേലം (വഴി), 17.30 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ, സേലം (വഴി), 18.45 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ, സേലം (വഴി), 18.10 കൊട്ടാരക്കര-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ, സേലം (വഴി), 17.00 കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ, സേലം (വഴി), 17.01 ചങ്ങനാശ്ശേരി-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കോയമ്പത്തൂർ സേലം (വഴി), 20.00 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്) – ഇരിട്ടി, മട്ടന്നൂർ (വഴി), 21.40 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി), 20.30 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) – കൂട്ടുപുഴ, ഇരിട്ടി (വഴി), 17.30 പയ്യന്നൂർ-ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്) – ചെറുപുഴ (വഴി).
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവീസ് നടത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തമിഴ്നാടുമായുള്ള പുതിയ അന്തർസംസ്ഥാന കരാർ പ്രകാരമുള്ള വേളാങ്കണ്ണി, പളനി, തെങ്കാശി, കോയമ്പത്തൂർ, കുളച്ചൽ, അരുമന, തേങ്ങാപട്ടണം, പേച്ചിപ്പാറ, മണവാളക്കുറിച്ചി, നാഗർകോവിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി. നിലവിൽ നടത്തുന്ന പ്രധാനപ്പെട്ട അന്തർസംസ്ഥാന സർവീസുകളായ ബാംഗ്ലൂർ, കൊല്ലൂർ-മൂകാംബിക, നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി സർവീസുകൾ മുടക്കമില്ലാതെ ഈ കാലയളവിൽ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: www.ksrtconline.com.
Post Your Comments