മുംബൈ•മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെ ഈയാഴ്ച ബി.ജെ.പിയില്‍ ചേരും.
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ശേഷം റാണെ ബി.ജെ.പി പിന്തുണയോടെ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. റാണയുടെ ‘മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ്’ എന്‍.ഡി.എയുടെ ഭാഗമാണ്.
സെപ്റ്റംബര്‍ 1 ന് സോലാപൂരില്‍, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ വച്ച് താന്‍ ബി.ജ.പിയില്‍ ചേരുമെന്ന് റാണെ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ബി.ജെ.പി നേതാവിന്റെ മകനെ ലണ്ടനില്‍ കാണാതായി
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള നാരായണ റാണെയുടെ ബി.ജെ.പി പ്രവേശനം ശിവസേനയുമായുള്ള സഖ്യത്തിൽ വിഘാതം സൃഷ്ടിച്ചേക്കാം.
നാരായണ റാണെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ശിവസേനയിൽ നിന്നാണ്. മുഖ്യമന്ത്രിയായതും ഇവിടെ നിന്നാണ്.
അതേസമയം, എൻസിപി എംഎൽഎ റാണ ജഗ്ജിത്സിൻ പാട്ടീൽ, സതാര എംപി ഉദയൻരാജെ ഭോസാലെ എന്നിവരും ഉടൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments