തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതല്‍ ഡ്രൈവിംഗ് കര്‍ശനമാക്കുന്നു. കുട്ടികള്‍ വാഹനം ഓടിയ്ക്കുന്നത് സംബന്ധിച്ച് കേരള പൊലീസിന്റെ പുതിയ അറിയിപ്പ് നിലവില്‍ വന്നു. കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ഉയര്‍ന്ന തുക പിഴയും ജയില്‍വാസവും ലഭിയ്ക്കുമെന്ന് കേരള പൊലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളില്‍ ഇക്കാര്യവും ഉള്‍പ്പെടുന്നുണ്ട്. പുതിയ നിയമഭേദഗതി സെപ്തംബര് ഒന്നുമുതല്‍ നിലവില്‍ വരും.
കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് വാഹനം നല്‍കി വിടുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ ഗുരുതരമായ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്.
Read Also : സിനിമ പ്രേക്ഷകര്‍ക്ക് തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം : സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക്
പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് – രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വര്‍ഷം തടവും. വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.
വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്. ഇതുള്‍പ്പെടെ മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
Post Your Comments