Latest NewsKerala

അറസ്റ്റ് ചെയ്ത പ്രവാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം : വനിതാ പൊലീസ് ഓഫീസര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : അറസ്റ്റ് ചെയ്ത പ്രവാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം, വനിതാ പൊലീസ് ഓഫീസര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. അറസ്റ്റ് ചെയ്തയാളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ടു നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read Also : സ്‌കൂള്‍ തുറക്കുന്ന ദിവസം സീറോ ആക്‌സിഡന്റ്‌ ദിനം; ദുബായിൽ ഞായറാഴ്ച കുട്ടികൾ സ്‌കൂളുകളിലേക്ക്

പ്രവാസിയായ പരവൂര്‍ സ്വദേശി പ്രശാന്ത് സി നായര്‍ നല്‍കിയ പരാതിയിലാണ് നടപടി . പരവൂരിലെ വനിതാ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം .

Read Also : വിവാഹാഭ്യർത്ഥന നിരസിച്ച ലൈംഗിക തൊഴിലാളിയുടെ അരുംകൊല; യുവാവ് അറസ്റ്റിൽ

സഹോദര ഭാര്യ നല്‍കിയ പരാതിയിലാണ് പ്രശാന്തിനെ രാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് . പൊലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതിക്കാരന്റെ ചിത്രം എടുത്ത് പലര്‍ക്കും അയച്ചു. ഭക്ഷണം പോലും നല്‍കാതെ സ്റ്റേഷനില്‍ നിര്‍ത്തിയെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button