ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് വഴി പുതിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നും ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അമിത് ഷാ പറയുകയുണ്ടായി.
Read also: ബാങ്കുകൾ ലയിപ്പിക്കും : സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ലയനത്തിലൂടെ 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായി ഇതു മാറും. കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ ലയിപ്പിക്കുന്നതോടെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. ബാങ്കുകൾ ലയിപ്പിക്കുന്നതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് പ്രഖ്യാപിച്ചത്.
Leave a Comment