Latest NewsKerala

പുരുഷന്മാരെ ഇങ്ങനെ പീഡിപ്പിക്കരുത്; യുവതിക്ക് മുന്നറിയിപ്പ് നൽകി വനിതാ കമ്മീഷൻ

കൊച്ചി: സുഹൃത്തിനെതിരെ ബലാത്സംഗ ആരോപണവുമായി യുവതി നൽകിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്ന് പരാതിക്കാരിയെ ശാസിച്ച് വനിതാ കമ്മീഷൻ. പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു യുവതി ഇത്തരത്തിൽ വ്യാജപരാതി നൽകിയത്. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായ യുവതി വ്യാഴാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിൽ യുവാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പുരുഷന്മാർക്കെതിരെ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തുടർന്ന് യുവതിയെ ശാസിച്ച് വിട്ടയച്ചു.

Read also: പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതിന് ഗ്രാമത്തലവന്‍ പെണ്‍കുട്ടിയ്ക്ക് വിചിത്ര ശിക്ഷ വിധിച്ചു

ആകെ 105 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. ഒമ്പത് എണ്ണം റിപ്പോർട്ടിനായി മാറ്റി. 78 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാർ, യമുന, ഖദീജ, സിവിൽ പോലീസ് ഓഫീസർമാരായ പ്രീതി, ഷിജി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button