ഏത് പ്രായക്കാര്‍ക്കും ഉത്തമമായൊരു ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ അത് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് ഇത്. കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവരോട് ഓട്സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷിയും വര്‍ധിപ്പിക്കും.
ഓട്സില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുകളും അടങ്ങിയിരിക്കുന്നു. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ത്താന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ഓട്സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം പ്രശ്‌നം ഒഴിവാക്കാന്‍ നല്ലൊരു ഭക്ഷണമാണ് ഓട്‌സ്.
ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം
എന്നാല്‍ ഓട്‌സിനെ ഗുണങ്ങളെക്കുറിച്ച് കേട്ട് അത് വെറുതേയങ്ങ് കഴിക്കാന്‍ വരട്ടെ. വെറുതെ അങ്ങ് കഴിച്ചാല്‍ പോര കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ ഓട്‌സ് ഉദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. ഓട്‌സ് ഉണ്ടാക്കിയിട്ട് അതിന്റെ മുകളില്‍ മധുരമുള്ള ടോപ്പിങ്‌സ് ചേര്‍ത്തു കഴിച്ചാല്‍ ഒരു ഗുണവും ലഭിക്കില്ല. എങ്ങനെയൊക്കെ ഓട്‌സ് ഉപയോഗിക്കാം എന്നു നോക്കാം.
യാതൊരുവിധ ഫ്‌ലേവറുകളും ചേര്‍ക്കാത്ത ഓട്‌സ് വാങ്ങിക്കുക. പായ്ക്ക് ചെയ്തു ലഭിക്കുന്ന ഓട്‌സ് പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തത് ആണ്. ഇതിലെ ആവശ്യമില്ലാത്ത കാലറി നിങ്ങള്‍ക്ക് വിനയാകുകയേയുള്ളൂ. ഫ്‌ലേവര്‍ ഓട്‌സില്‍ 70 ശതമാനം അധിക കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സാധാരണ പ്ലെയിന്‍ ഓട്‌സ് വാങ്ങുക.
വണ്ണം കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ് ഫൈബര്‍. അത് ഓട്‌സില്‍ ധാരാളം ഉണ്ട്. എന്നുകരുതി ഓട്‌സ് കഴിക്കുമ്പോള്‍ രുചി കൂട്ടാന്‍ മധുരം ചേര്‍ക്കുന്നത് വിപരീത ഫലം നല്‍കും. ഇനി എന്തെങ്കിലും ടോപ്പിങ്‌സ് വേണമെന്നു തോന്നിയാല്‍ റാസ്ബെറി, ബ്ലൂബെറി, സ്‌ട്രോബെറി എന്നിവ ചേര്‍ത്ത് കഴിക്കാം. ഓട്‌സില്‍ മേപ്പിള്‍ സിറപ്, തേന്‍ എന്നിവ കഴിക്കുന്നത് ഗുണകരം തന്നെയാണ്. പക്ഷേ ഇതില്‍ അധിക കാലറി ഉണ്ട്. അത് വണ്ണംവയ്ക്കാനേ ഉപകരിക്കൂ. ഒരു എത്തപ്പഴം അല്ലെങ്കില്‍ ഷുഗര്‍ കുറഞ്ഞ എന്തെങ്കിലും സ്വീറ്റ്‌നറുകള്‍ ചേര്‍ത്തു കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. പാലും വെള്ളവും ചേര്‍ത്ത് അതില്‍ ഓട്‌സ് വേവിച്ച് കഴിക്കുന്നതാണ് ഏറെ നല്ലത്. ഗുഗന്ധ വ്യഞ്ജനങ്ങളും ആല്‍മണ്ട് മില്‍ക്ക്, ഫ്രൂട്ട്‌സ് എന്നിവ ചേര്‍ത്ത് ഓട്‌സ് കഴിക്കാവുന്നതാണ്. ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്‌സ് കഴിക്കുന്നതും നല്ലതാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഈ മീല്‍സ് തീര്‍ച്ചയായും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
Post Your Comments