KeralaLatest News

ഏത് ആര്‍ടിഒ ഓഫിസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ സൗകര്യം ഇങ്ങനെ

തിരുവനന്തപുരം: വാഹന ഉടമയുടെ താമസ സ്ഥലം എവിടെയാണെങ്കിലും സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് അടുത്ത മാസം ഒന്നു മുതലാണ് ഈ സൗകര്യം ലഭ്യമാകുക. നാടു വിട്ടു താമസിക്കുന്നവർക്കാണ് ഈ സേവനം ഉപകാരപ്രദമാകുക. നിലവിൽ രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ടിഒ ഓഫിസ് പരിധിക്കുള്ളില്‍ സ്ഥിരമായോ താല്‍ക്കാലികമായോ താമസിക്കുന്നതിന്റെ രേഖ ഹാജരാക്കിയാൽ മാത്രമേ വാഹനം റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. നാടു വിട്ടു താമസിക്കുന്നവര്‍ രജിസ്‌ട്രേഷനായി വാഹനം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകേണ്ടി വരുന്നു.

Read also: മാരുതി സുസുക്കി കാർ ഉടമയാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക : ഈ മോഡൽ വാഹനം കമ്പനി തിരിച്ചു വിളിക്കുന്നു

എന്നാൽ ഏത് ഓഫിസില്‍ നിന്നും ഏതു ജില്ലയുടെ രജിസ്‌ട്രേഷനും സ്വന്തമാക്കാൻ ഇനി കഴിയും. ഏറ്റവും ആവശ്യക്കാരുള്ള രജിസ്‌ട്രേഷന്‍ നമ്പറുകള്‍ സ്വന്തമാക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കുമെന്നതിനാല്‍, മേല്‍വിലാസത്തിലെ ആര്‍ടിഒ ഓഫിസിന് കീഴിലെ നമ്പര്‍ നല്‍കാനാണ് ആലോചന. നാളെ ഇക്കാര്യത്തിൽ തീരുമാനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button