മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 158 പോയന്റ് നേട്ടത്തില്‍ 37277ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തിൽ 10994ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 724 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 293 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ലോഹം, ഓട്ടോ, ഇന്‍ഫ്ര ഓഹരികളാണ് നേട്ടത്തിലായത്.
Also read : ബാങ്കുകൾ ലയിപ്പിക്കും : സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
ഫാര്‍മ, ഐടി ഓഹരികള്‍ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഗെയില്‍, ഹില്‍ഡാല്‍കോ, വേദാന്ത, ഐടിസി, ബ്രിട്ടാനിയ, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments