Latest NewsNewsIndia

പെണ്‍വാണിഭം: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ പിടിയില്‍

പൂനെ•മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വാച്ച്മാനായി ജോലി ചെയ്തിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പൂനെ ക്രൈംബ്രാഞ്ചിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗം ബുധനാഴ്ച വൈകുനേരം പൂനെ മാര്‍ക്കറ്റ് യാര്‍ഡിലെ മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ നാല് യുവതികളെ രക്ഷപ്പെടുത്തി. ഇവരില്‍ രണ്ട്പേര്‍ തായ്‌ലാന്‍ഡ്‌ സ്വദേശിനികളാണ്. മറ്റു രണ്ടുപേരില്‍ ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയും മറ്റൊരാള്‍ മിസോറം സ്വദേശിനിയുമാണ്‌.

ALSO READ: കുപ്രസിദ്ധ ഫേസ്ബുക്ക് ഗ്രൂപ്പ് എഫ്.എഫ്.സി വീണ്ടും വിവാദത്തില്‍; ഗ്രൂപ്പ് അംഗം അറസ്റ്റില്‍

സ്പാ ഉടമയും കോര്‍പ്പറേഷന്‍ ജീവനക്കാരനുമായ രാഹുൽ ബാലസഹാഹെബ് ജംബാരെ (30), സ്പായുടെ റിസപ്ഷനിസ്റ്റ് എന്നിവരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

sex racket

നിര്‍ധനരായ യുവതികളെ അവരുടെ പശ്ചാത്തലം മുതലെടുത്ത്‌ അധിക വരുമാനം ലഭിക്കുമെന്ന പ്രലോഭനത്തില്‍പ്പെടുത്തിയാണ് ഇവരെ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്പായില്‍ എത്തുന്ന ഇടപാടുകാര്‍ക്ക് ‘അധിക’ സര്‍വീസിന് 2,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പാര്‍ലറില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 20,000 രൂപയാണ് പ്രതിഫലമായി നല്‍കിയിരുന്നതെന്നും പോലീസ് പറഞ്ഞു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 15,050 രൂപയും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button