ഹൈദരാബാദ്: ഗണേഷ് ചതുര്‍ത്ഥിയ്ക്ക് മുന്നോടിയായി കൂറ്റന്‍ ഗണേശ വിഗ്രഹം നിര്‍മിച്ച് ഖൈര്‍താബാദിലെ ഗണേഷ് ഉത്സവ കമ്മിറ്റി. 61 അടി ഉയരമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ഗണേശ വിഗ്രഹമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
നല്ല കാലാവസ്ഥയും മതിയായ മഴയും നല്‍കി ഗണേശന്‍ അനുഗ്രഹിക്കുമെന്ന് ഉത്സവ സമിതി ചെയര്‍മാനും സ്ഥാപകനുമായ സിംഗാരി സുദര്‍ശന്‍ മുദിരാജ് പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയായ തന്റെ സഹോദരന്‍ എസ്. ശങ്കരയ്യ 1954 ല്‍ വെറും 1 അടി മാത്രം ദൈര്‍ഘ്യമുള്ള ഒരു ചെറിയ ഗണേശവിഗ്രഹം നിര്‍മിച്ചാണ് ഈ മണ്ഡപം തുടങ്ങിയത്. പിന്നീട് ഓരോ വര്‍ഷവും ഗണേശന്റെ ഉയരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. 2014 ല്‍ ഇത് 60 അടിവരെയത്തെ.ി വിഗ്രഹത്തിന്റെ ഉയരം ഇനിയും കുറയ്ക്കണമെന്നാണ് തീരുമാനമെങ്കിലും ഈ വര്‍ഷം അത് 61 ആക്കുകയായിരുന്നെന്നും സുദര്‍ശന്‍ മുദിരാജ് പറഞ്ഞു.
150 പേര്‍ ചേര്‍ന്ന് നാലുമാസമെടുത്താണ് വിഗ്രഹനിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനായി ഒരു കോടി രൂപയോളം ചെലവഴിക്കുകയും ചെയ്തു. വിഗ്രനിര്‍മാണത്തിനായി പശ്ചിമബംഗാള്‍, തമിഴ്‌നാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ആശാരിമാരെയും മറ്റും എത്തിച്ചത്. അമ്പത് ടണ്‍ ഭാരം വരുന്ന വിഗ്രഹം സെപ്തംബര്‍ രണ്ട് മുതല്‍ ഭക്തര്‍ക്ക് ആരാധന നടത്താനായി തുറന്നു കൊടുക്കും. വിവിധ ദേവന്‍മാരുടേതായി 12 മുഖമാണ് ഗണപതിക്കുള്ളത്. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ച് നാലോ അഞ്ചോ ലക്ഷം ഭക്തര്‍ ഇവിടെയത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Post Your Comments