KeralaLatest News

വിവാഹത്തിനുമുമ്പും ശേഷവും രജിസ്‌ട്രേഷന്‍, ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: ഇനി മുതൽ വിവാഹ മോചനം നേടുന്നവർ നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഇതുവരെ വിവാഹത്തിനുമുമ്പു മാത്രമേ രജിസ്‌ട്രേഷന്‍ നടപടി ഉണ്ടായിരുന്നുള്ളു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലും വിവാഹ രജിസ്‌ട്രേഷന്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് നടത്തുന്നത്.

ALSO READ: പ്രണയിനിക്ക് കുപ്പിയിൽ നിറച്ചുവെച്ച ജീവരക്തം; കൈയിലെ ഞരമ്പ് മുറിച്ച് യുവാവ് ചെയ്‌തത്‌

വിവാഹ മോചനം നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിന്‍ വര്‍ഗിസ് പ്രകാശ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 1897 ആക്ട് 21ാം വകുപ്പും 2008 ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ നിയമവും അനുസരിച്ചാണ് വിവാഹ മോചനം രജിസ്റ്റര്‍ ചെയ്യേണ്ടത്.

ALSO READ: കേരളാ കോൺഗ്രസ് ചെയർമാൻ തർക്കം, ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ സബ് കോടതി വിധി ഇന്ന്

വിവാഹ മോചിതര്‍ ഔദ്യോഗിക രേഖകളില്‍ വിവാഹിതരായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, ഇതിന്റെ നിയമ സാധുതകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ തുടര്‍നടപടികളെടുക്കാന്‍ കഴിയുകയുള്ളുവെന്നും നിയമമന്ത്രി എ.കെ ബാലന്‍ അറിയിച്ചു. മാരേജ് രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന ഉത്തരവ് പരിശോധിക്കും. സബ് രജിസ്ട്രാര്‍ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇതു സംബന്ധിച്ച ഉത്തരവുകളും നിയമഭേദഗതിയും വേണം. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടാകും നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button