കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. നിലവില്‍ മാണ്ഡ്യ രൂപത ബിഷപ്പായ മാര്‍ ആന്റണി കരിയിലാണ് പുതിയ ആര്‍ച്ച് ബിഷപ്പ്. കര്‍ദ്ദിനാല്‍ മാര്‍ ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു. സീറോ മലബാര്‍ സഭയുടെ സിനഡിന്റെ സമാപന വേളയിൽ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയിലേക്ക് ബിഷപ്പ് ആന്റണി കരിയില്‍ നിയോഗിക്കപ്പെട്ടതോടെ മാണ്ഡ്യ രൂപതയുടെ പുതിയബിഷപ്പായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ നിയമിച്ചു.
അങ്കമാലി-എറണാകുളം അതിരൂപതയില്‍ നിലനില്‍ക്കുന്ന ഭൂമിയിടപാട്, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ഇപ്പോള്‍ ഈ സ്ഥാനമാറ്റം അതിരൂപതയിലെ സിനഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഭൂമി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല മാര്‍ ആലഞ്ചേരി ഒഴിയണമെന്ന് വൈദികരില്‍ വലിയൊരു പങ്ക് ആവശ്യപ്പെട്ടിരുന്നു.
Post Your Comments