KeralaLatest News

മുത്തൂറ്റ് ഫിനാന്‍സ് സമരം : നിലപാട് വ്യക്തമാക്കി എളമരം കരിം

കോഴിക്കോട്: മൂത്തൂറ്റ് ഫിനാന്‍സ് സമരത്തില്‍ നിലപാട് വ്യക്തമാക്കി എളമരം കരിം. ട്രേഡ് യൂണിയനെ തകര്‍ക്കാനാണ് മാനേജ്‌മെന്റ് ശ്രമമെന്നും കേരളം വിടുമെന്ന പ്രസ്താവന ഓലപാമ്പിനെ കാട്ടിയുള്ള ഭീഷണിയാണെന്നും സി.ഐ.ടി.യു സംസ്ഥാനജനറല്‍ സെക്രട്ടറി എളമരം കരീം. മൂത്തൂറ്റ് ഫിനാന്‍സില്‍ സമരം നടത്തുന്നത് സി.ഐ.ടി.യു അല്ല. നോണ്‍ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷനാണ്. ഇത് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. സമരത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും സി.ഐ.ടി.യു സമരത്തിന് പിന്തുണ കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also : ലാഭകരമായി നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനം കൂടി പൂട്ടിച്ചു കേരളത്തില്‍ നിന്നും ഓടിക്കാന്‍ സി.ഐ.ടി.യു

സ്ഥാപനം അടച്ചുപൂട്ടി മാനേജ്മെന്റിന് തൊഴിലാളികളെ വഴിയാധാരമാക്കി കേരളം വിടാനൊന്നും പറ്റില്ല. അവരെ സംരക്ഷിക്കാന്‍ ഏത് വഴിയും സ്വീകരിക്കും. കൃത്യമായ ശമ്പള വ്യവസ്ഥയില്ലാതെ, സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരേ അവിടെയുള്ള ജീവനക്കാന്‍ സ്വയമേവ സമരവുമായി മുന്നോട്ട് വന്നതാണ്. ആരേയും ബലം പ്രയോഗിച്ച് സമരത്തില്‍ പങ്കുചേര്‍ത്തിട്ടില്ലെന്നും കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button