ബെംഗളൂരു: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് കുരുക്ക് വീണതിന് പിന്നാലെ ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെയും നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് വിധേയനാകാന്‍ നാളെ ഉച്ചയോടെ ഡല്‍ഹിയിലെ ഓഫീസില്‍ എത്തണമെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിന് സമന്‍സ് നല്‍കി. കഴിഞ്ഞ ദിവസം രാത്രി എന്‍ഫോഴ്സ്മെന്റ് ശിവകുമാറിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ തനിക്കെതിരായ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ റെയ്ഡ് നടത്തിയത്.
ALSO READ: പെറ്റമ്മയും, സുഹൃത്തും ചേർന്ന് കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു; ടെലിവിഷൻ താരം വെളിപ്പെടുത്തുന്നു
ഇതിന് പിന്നാലെ, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ആ ഗൂഢാലോചന നേരിടാന്‍ താന്‍ തയ്യാറാണെന്നുമാണ് ശിവകുമാറിന്റെ പ്രതികരണം. ചാദ്യം ചെയ്യലിന് എത്തുമെന്ന് താന്‍ എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍ നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ തനിക്ക് അവകാശമുണ്ടെന്നും പറഞ്ഞ ശിവകുമാര്‍ നിയമപരവും രാഷ്ട്രീയമായി താന്‍ കേസിനെ നേരിടുമെന്നും ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണെന്നും ആരോപിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഏതു ഗൂഢാലോചനയും നേരിടാന്‍ തയ്യാറുമാണാണ് ശിവകുമാര്‍ അറിയിച്ചത്.
തന്നെയും തന്റെ കുടുംബത്തെയും പാര്‍ട്ടിയേയും എല്ലാ വിധത്തിലും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഏത് ഏജന്‍സിയ്ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞ ശിവകുമാര്‍ ഇതിനകം തന്നെ 130 കോടി രൂപയുടെ വരുമാനം താന്‍ കാണിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിരുന്നുവെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി പല ഏജന്‍സികളും ചേര്‍ന്ന് തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണെന്നും പറഞ്ഞു.
താനൊരുകോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും തന്റെ പോരാട്ടം പാര്‍ട്ടിക്കുവേണ്ടിയാണെന്നും പറഞ്ഞ അദ്ദേഹം 2017ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ സംരക്ഷിച്ചതു മുതല്‍ താന്‍ അവരുടെ നോട്ടപ്പുള്ളിയാണെന്നും പറഞ്ഞു. താന്‍ നിയമം അനുസരിക്കുന്നയാളാണ്. നിയമത്തെ എന്നും മാനിക്കുന്നു. പല വിഷയങ്ങള്‍ കാണിച്ച് തനിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം താന്‍ മറുപടി നല്‍കിക്കഴിഞ്ഞു. ഇനിയും മറുപടി വേണമെങ്കില്‍ നല്‍കും. നാളെ ഉച്ചയ്ക്ക് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട ചില ചടങ്ങുകളും ഗൗരി പൂജയും ഉണ്ടെങ്കിലും നിയമം അനുസരിക്കുന്നയാള്‍ എന്ന നിലയ്ക്ക് ഇന്നു തന്നെ ഡല്‍ഹിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക കോണ്‍ഗ്രസിലെ ‘ട്രബിള്‍ ഷൂട്ടര്‍’ എന്നാണ് ശിവകുമാര്‍ അറിയപ്പെടുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ എം.എല്‍.എമാരെ ഒപ്പംനിര്‍ത്താന്‍ മുന്നിട്ടിറങ്ങിയെങ്കിലും വിശ്വാസ വോട്ടില്‍ സര്‍ക്കാര്‍ വീണു. കഴിഞ്ഞ വര്‍ഷം സെപ്ംബറിലാണ് ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കേസെടുത്തത്. നികുതി വെട്ടിപ്പിനും ഹവാല ഇടപാടുകള്‍ക്കും കേസെടുത്തിട്ടുണ്ട്.
Post Your Comments