മുംബൈ: പെറ്റമ്മയും, ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും ചേർന്ന് ടെലിവിഷൻ താരമായ നളിനി നേഗിയെ ക്രൂരമായി മർദിച്ചു. പ്രീതി റാണാ എന്ന പെൺകുട്ടിയാണ് തന്നെ മർദിക്കാൻ അമ്മയ്ക്ക് കൂട്ടുനിന്നതെന്ന് നളിനി വെളിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം.
സംഭവത്തെക്കുറിച്ച് മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് നളിനി പരാതി നല്‍കിയിരിക്കുന്നത്.പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാമകരണ്‍, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി.
Post Your Comments