ടോക്കിയോ•ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് ഇല്ല.
അവോമോരിയുടെ കിഴക്കന്‍ തീരത്ത് പ്രദേശിക സമയം രാവിലെ 8:46നാണ് ഭൂചലനമുണ്ടായത്. അവോമോരിക്ക് സമീപമുള്ള ഹോക്കൈഡോ, ഇവാറ്റെ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.
10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആളപായമോ നാശഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments