Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

കടുത്ത വയറുവേദനയുമായി യുവതി ആശുപത്രിയിൽ : സി ടി സ്‌കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി : കാരണമിങ്ങനെ

കോട്ടയം: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ  സി ടി സ്‌കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ആറ് സെന്റിമീറ്റര്‍ നീളമുള്ള മീന്‍മുള്ള് യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. കോട്ടയം തൃക്കൊടിത്താനം സ്വദേശി വത്സമ്മ ബാബുവിന്റെ വയറ്റിലാണ് മീന്‍മുള്ള് കുടുങ്ങിയത്. ആമാശയം തുരന്ന് കരളില്‍ തറച്ച നിലയിലായിരുന്നു മീന്‍ മുള്ള്. കോട്ടയം ഭാരത് ആശുപത്രിയിലാണ് സംഭവം.

Also read :നഴ്‌സുമാരുടെ സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാന്‍ നീക്കം : ബാങ്കുകള്‍ക്ക് കത്ത് നല്‍കി

ഒരു മാസം മുന്‍പാണ് ഇവര്‍ വയറുവേദനയുമായി ആശുപത്രിയിലെത്തിയത്. ക്ലിനിക്കല്‍ പരിശോധനയ്ക്കു ശേഷം നടത്തിയ എന്‍ഡോസ്‌കോപ്പിയില്‍ ഗ്യാസ്‌ട്രൈറ്റിസ് ആണെന്ന് കണ്ടെത്തിയതനുസരിച്ച് ഡോക്ടര്‍മാര്‍ ഗ്യാസ്‌ട്രൈറ്റിസിനുള്ള മരുന്ന് നല്‍കി. എന്നിട്ടും കുറഞ്ഞില്ല ഇതോടെ സിടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു.സ്‌കാനിംഗ് പരിശോധനയില്‍ മീന്‍ മുള്ള് കണ്ടെത്തുകയായിരുന്നുവെന്നും, തുടര്‍ന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മീന്‍മുള്ള് പുറത്തെടുക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാൾ പറഞ്ഞു.

Also read : പ്രധാനമന്ത്രി ആവാസ് യോജന: എല്ലാവര്‍ക്കും വീട് എന്ന നരേന്ദ്ര മോദിയുടെ സ്വപ്‌നത്തെ അവഗണിക്കുന്ന മദ്ധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിപക്ഷം

നാലരമാസം മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിലാണ് മീന്‍ മുള്ള് കണ്ടെത്തിയിരിക്കുന്നത്. ഹൈപ്പര്‍ തൈറോയ്ഡിസവും യുവതിക്കുണ്ട്. അതിനാല്‍ വിശപ്പ് കൂടുതലാണ്. ആഹാരം ചവച്ചു കഴിക്കാതെ ഒറ്റയടിക്ക് വിഴുങ്ങുകയാണ് ഇവര്‍ ചെയ്യുന്നത്. മീന്‍ കഴിച്ചതായി ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെങ്കിലും മീന്‍മുള്ള് അകത്തുപോയതായി അറിഞ്ഞിരുന്നില്ല. വിഴുങ്ങിയതിനിടയില്‍ അറിയാതെ ഇറങ്ങിപ്പോയതാകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button