തിരുവനന്തപുരം: മള്‍ട്ടിപ്ളക്സുകളില്‍ പോപ്പ്കോണിനും ബര്‍ഗറിനുമൊക്കെ കൂടിയവില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗല്‍ മെട്രോളജി ആസ്ഥാന കാര്യാലയത്തിന്റെയും ലബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ക്രിയാത്മകമായി ഇടപെടണം. ചെറുകിട സ്ഥാപനങ്ങള്‍ മാത്രം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് ആക്ഷേപമുണ്ടെന്നും വന്‍കിട സ്ഥാപനങ്ങളിലേക്കും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ കണ്ണെത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ തൂക്കം അനുസരിച്ചാണ് മരുന്നിന്റെ അളവു നിശ്ചയിക്കുന്നത്. ആശുപത്രികളില്‍ തൂക്കം അളക്കാനുള്ള ഉപകരണങ്ങളില്‍ കൃത്യമായ പരിശോധന വേണം. ആധുനിക സംവിധാനങ്ങളുണ്ടായതുകൊണ്ടു മാത്രം ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചമാകണമെന്നില്ല. ആത്മാര്‍ത്ഥതയ്ക്കൊപ്പം പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കാനും ജീവനക്കാര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Post Your Comments