ജയ്പൂര്‍: രാജസ്ഥാനില്‍ പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാലുപിടിച്ചിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. വ്യത്യസ്തമായ പ്രീ- വെഡ്ഡിങ് വീഡിയോയും ആല്ബവുമൊക്കെയിറക്കാന് മത്സരിക്കുന്നവര്‍ ഈ യുവ പോലീസുദ്യോഗസ്ഥന് പറ്റിയ അമളി ഒന്ന് അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. പ്രതിശ്രുത വധുവിനൊപ്പമുള്ള വീഡിയോയില്‍ യൂണിഫോമിലെത്തിയതാണ് ധന്പാല് സിങ്ങ് എന്ന ഉദ്യോഗസ്ഥന് വിനയായത്. ധന്പതിന്റെയും കിരണ്‍ എന്ന പെണ്‍കുട്ടിയുടേയും പ്രീ വെഡ്ഡിംഗ് വീഡിയോയാണ് പ്രശ്നങ്ങള്‍ക്കാധാരം.
ALSO READ: കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം: വാഹന വിപണി കുതിച്ചുയരുന്നു
ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചെത്തുന്ന പെണ്‍കുട്ടിയെ ഡ്യൂട്ടിയിലുള്ള ധന്‍പത് തടയുന്നു. രക്ഷപെടാനായി പെണ്‍കുട്ടി ധന്‍പതിന്റെ പോക്കറ്റില്‍ കൈക്കൂലിയായി പണം നല്കി പോകുന്നു. എന്നാല്‍ പിന്നീടാണ് തന്റെ പോക്കറ്റില്‍ കിടന്ന പെഴ്സുമായാണ് പെണ്‍കുട്ടി പോയതെന്ന കാര്യം പോലീസുകാരന് മനസിലായത്. പിന്നീട് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ഈ പ്രീ വെഡ്ഡിംങ് ഫോട്ടോ ഷൂട്ടിന്റെ ഉള്ളടക്കം.
എന്നാല്‍, മൂന്ന് മാസം മുന്‍പ് ചിത്രീകരിച്ച ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായതോടെ ധന്‍പാലിന് പണികിട്ടി. പോലീസ് യൂണിഫോമില്‍ ധന്പാല് കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട മേലധികാരികള്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇതിലൂടെ യുവാവ് പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും ഡിപ്പാര്‍ട്ട്മെന്റിനെ അപമാനിച്ചുവെന്നുമാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.
Post Your Comments