മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്ത്, മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ. കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സതീന്ദ്ര പാസ്വാൻ, കൃഷ്ണകുമാർ എന്നിവരെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിലൂടെയാണ് ഏറ്റവും കൂടുതൽ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നതെന്നാണ് റവന്യൂ ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ കള്ളക്കടത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതോടെ ഇന്നലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ന് മൂന്ന് പ്രതികളെ ഡിആർഐ പിടികൂടിയത്.
Also read : പ്ലാസ്റ്റിക്കിനെ പുറത്താക്കാനൊരുങ്ങി എയർ ഇന്ത്യയും
സ്വർണ്ണക്കടത്ത് ഇടനിലക്കാർ വഴി ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന സ്വർണ്ണം പരിശോധനകളിൽപ്പെടാതെ പുറത്തെത്തിക്കുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായിക്കുന്നതായും, ഇതിന് ഉദ്യോഗസ്ഥർക്ക് നല്ലൊരു വിഹിതം പണം ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Post Your Comments