എല്ലാ ഹിന്ദു ഭവനങ്ങളിലും ഒരു പൂജാ മുറി ഉണ്ടായിരിക്കും. വീട്ടിലെ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. വൃത്തിയായ പൂജാമുറിയില്‍ വേണം എപ്പോഴും ആരാധന നടത്താന്‍. എല്ലാ ദിവസവും പൂജാമുറിയില്‍ നെയ് വിളക്ക് കത്തിക്കുന്നത് വാസ്തു പരമായുള്ള എല്ലാ ദോഷങ്ങളും അകറ്റാന്‍ കാരണമാകും. പഞ്ച ദൈവങ്ങള്‍ എന്നറിയപ്പെടുന്ന സൂര്യന്‍, ഗണപതി, ദുര്‍ഗ, ശിവന്‍, വിഷ്ണു എന്നിവരെ എല്ലാ ദിവസവും ആരാധിക്കുന്നതിലൂടെ എല്ലാ പ്രശ്‌നങ്ങളും അകലുമെന്നും പറയപ്പെടുന്നു. കൂടാതെ ഗംഗ ജലത്തില്‍ മുക്കിയ തുളസി ഇലകള്‍ എല്ലാ ദിവസവും ഈശ്വരന് സമർപ്പിക്കുന്നത് ഐശ്വര്യം പ്രദാനം ചെയ്യും.
പൂജ ചെയ്യുമ്പോൾ കത്തിച്ച് വച്ച മണ്‍ വിളക്ക് ആളിക്കത്തുകയോ കെട്ടു പോവുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം . ഇത് അശുഭമായാണ് കണക്കാക്കപ്പെടുന്നത്. പൂജാവേളയിൽ ഇരിക്കുന്ന ഇരിപ്പിടം കാലുകൾ കൊണ്ട് ഒരിക്കലും നീക്കരുത്. ചെയ്യുന്ന പൂജകളിലെല്ലാം അരി നേര്‍ച്ച ദ്രവ്യമായി ഉണ്ടായിരിക്കണം ദൈവത്തിന്റെ ആഹാരമാണ് അരി എന്നാണ് പറയപ്പെടുന്നത്.
Post Your Comments