മനോഹരമായ കടല്‍ത്തീരത്ത് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് പിതാവിന് ദാരുണാന്ത്യം.
സ്‌കോട്ടിഷ് ദ്വീപായ എറിസ്‌കേയിലെ ഒരു കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് 37 കാരനായ ജെയിംസ് സ്മിത്തിന് ജീവന്‍ നഷ്ടമായത്. തീരത്ത് നിന്ന് അല്‍പ്പം മാത്രം അകലെ കടലില്‍
സ്മിത്തിന് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ സിഗ്‌നല്‍ ഇല്ലാതിരുന്നതിനാല്‍ ജെയിംസിന്റെ ഭാര്യഗിനയ്ക്ക് റോഡിലേക്ക് ഓടിയെത്തി സഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നു. സ്മിത്തിനെ വെള്ളത്തില്‍ നിന്ന് വലിച്ചെടുത്ത് 90 മിനിറ്റ് സി.പി.ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: കുത്തൊഴുക്കില്‍ പെട്ട് പതിനൊന്നുകാരന്‍; കണ്ടുനിന്ന വില്ലേജ് ഓഫീസര്‍ രക്ഷകനായി
ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്ന സ്‌ക്‌ളിറോസിസ് ബാധിതനായ സ്മിത്ത് ഗിനയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബീച്ചിലെത്തിയത്. ഇവര്‍ക്കൊപ്പം ഗിനയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.
രണ്ടാഴ്ച്ചത്തെ അവധിക്കാലം ചെലവഴിക്കാനായി വടക്കന്‍ സ്‌കോട്ട്ലന്‍ഡിലെ ഒരു ദ്വീപിലെ ഒരു ഹോളിഡേ കോട്ടേജില്‍ താമസിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സ്മിത്തിനെ കവര്‍ന്നത്. ജെയിംസ് എന്റെ ഉത്തമസുഹൃത്തും കുട്ടികള്‍ക്ക് അതിശയിപ്പിക്കുന്ന ഡാഡുമായിരുന്നെന്ന് ഗിന അനുസ്മരിച്ചു.
Post Your Comments