കണ്ണൂർ: കണ്ണൂർ നഗരത്തിൽ 23 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ ജില്ലയിൽ പരിശോധന തുടരുമെന്നും പൊലീസ് പറഞ്ഞു.
ALSO READ: കുട്ടിയുടെ മരണം: മോഹനന്‍ വൈദ്യര്‍ കുടുങ്ങുമോ? മന്ത്രി ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കഞ്ചാവുമായി മൂന്നുപേർ പിടിയിലായത്. തൃശൂർ കരുവന്നൂർ സ്വദേശികളായ സെബി, മെജോ, സുജിത് എന്നിവരെയാണ് 23 കിലോഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ALSO READ: കൊല്ലം കളക്ടറേറ്റിലേക്ക് പാകിസ്ഥാനില്‍ നിന്ന് സന്ദേശം: സൈന്യം കശ്മീര്‍ വിടണം
വിശാഖപട്ടണത്ത് നിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലെത്തിച്ചത്. കണ്ണൂരില്‍ വില്‍പ്പനയ്ക്കായാണ് ഇവർ കഞ്ചാവെത്തിച്ചത്. മൂന്ന് പൊതികളിലായി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ നേരത്ത തൃശ്ശൂരില്‍ സമാന കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments