കോട്ടയം :പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെ മത്സരിക്കും. എൽ.ഡി.എഫ് യോഗത്തിൽ എൻസിപി തീരുമാനത്തിന് അംഗീകാരം നൽകി.ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നടക്കും.
നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. മൂന്നുതവണയും കെ.എം. മാണിയോടാണ് മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു. പരാജയപ്പെട്ടുവെങ്കിലും മാണി സി കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നു.
Also read : ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ
കേരള കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകിയ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് പാലാ പിടിക്കാനൊരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എന്‍സിപി നേതൃയോഗവും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. എതിര്‍ചേരിയിലെ ഭിന്നത രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലിലാണ് ഇടുതുപക്ഷം.
Post Your Comments