തിരുവനന്തപുരം: ചെക്ക് തട്ടിപ്പു കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. അറബ് പത്രങ്ങളിലും തുഷാറിനെതിരെ വാര്‍ത്തകള്‍ വന്നതോടെ സ്വദേശിയുടെ ജാമ്യത്തില്‍ പുറത്തു കടക്കാനുള്ള സാധ്യതയില്ല. ആദല്‍ ഫയാസ് എന്ന യുവാവാണ് തുഷാറിനെതിരെ അറബ് പത്രങ്ങളില്‍ വന്ന വാര്‍ത്ത വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വാര്‍ത്തയില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് വണ്ടിച്ചെക്ക് നല്‍കിയെന്നും, കേസില്‍ തുഷാറിന് ജാമ്യം ലഭിച്ചുവെന്നും വിശദമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ഒഴിവാക്കാനും കുറ്റാരോപിതന്റെ പേരിലുള്ള യാത്രാവിലക്ക് നീങ്ങാനും ഈ തുക മുഴുവനായോ പരാതിക്കാരനുമായി ഒത്തുതീര്‍പ്പിലെത്തി പരസ്പരം സമ്മതമാകുന്ന തുകയോ തിരിച്ചടയ്ക്കണമെന്നും പറയുന്നുണ്ട്.
ALSO READ: തുഷാര്‍ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ വഴിമുട്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച
അതേസമയം, തുഷാര്‍ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തുഷാറിന്റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുക്കാനാണ് സാധ്യത. അപേക്ഷ കോടതി സ്വീകരിച്ചാല്‍ തുഷാറിന് നാട്ടിലേക്ക് മടങ്ങാനാകും. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് തുഷാറിന്റെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.
പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിയെത്തുടര്‍ന്നാണ് തുഷാര്‍ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായിയായ എം.എ യുസഫലിയുടെ ഇടപെടലാണ് തുഷാറിന്റെ മോചനത്തിന് വഴിതെളിച്ചത്.
Post Your Comments