തിരുവനന്തപുരം: പ്രമുഖ ഫിനാന്‍സ് കമ്പനിയായ മൂത്തൂറ്റ് ഫിനാന്‍സ് സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കേരളം വിടുന്നു. ആദ്യപടിയായി കേരളത്തിലെ 300 ബ്രാഞ്ചുകളാണ് പൂട്ടുന്നത്. ഇതോടെ മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കഴിഞ്ഞ ദിവസം മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂത്തൂറ്റ് ഫിനാനസിന്റെ ഹെഡ് ഓഫീസിന് മുന്നില സി.ഐ.ടി.യു അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.
ALSO READ: ഗര്‍ഭനിരോധന ഉറകള്‍ വഴിമുടക്കികളായി മാറുന്ന ഒരു പ്രദേശവും തലസ്ഥാന നഗരിയില്‍
സി.ഐ.ടി.യു സമരം തുടങ്ങിയതോടെ ബ്രാഞ്ചുകള്‍ തുറക്കാനാവുന്നില്ലെന്നും അതിനാല്‍ കേരളം വിടുകയാണെന്നും മുത്തൂറ്റ് ഫിനാന്‍സ് അധികൃതര്‍ പറഞ്ഞു.നേരത്തെ, മൂത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ക്ക് മുന്നില്‍ സി.ഐ.ടി.യു സമരം തുടങ്ങിയിരുന്നു. പല ഓഫീസുകളും തുറക്കാനും ഇവര്‍ സമ്മതിച്ചില്ല. ഇതോടെ മുത്തൂറ്റ് പ്രതിസന്ധിയിലാവുകയായിരുന്നു.
ALSO READ: പാലായില്‍ പടയൊരുക്കം തുടങ്ങി; ഇടതുസ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്
മുഖ്യഓഫീസ്, മേഖല ഓഫീസുകള്‍, മേഖലകളിലെ 628 ശാഖകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 1600 സി.ഐ.ടി.യു ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്ത്.
Post Your Comments