കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനമെടുത്തു. യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നില്ല. എന്‍സിപിയുടെ തീരുമാനം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുക.
ALSO READ: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശശി തരൂര്‍
കേരള കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകിയ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ് പാലാ പിടിക്കാനൊരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എന്‍സിപി നേതൃയോഗവും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. എതിര്‍ചേരിയിലെ ഭിന്നത രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ഇടുതുപക്ഷത്തിന്റെ വിലയിരുത്തല്‍.
ഇത് നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം. മാണിയോടാണ് ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടത്. 2006 മുതല്‍ പാലായില്‍ മാണിയുടെ എതിരാളി എന്‍.സി.പി. നേതാവും സിനിമാ നിര്‍മാതാവും കൂടിയായ മാണി സി.കാപ്പനായിരുന്നു. കെ. മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെട്ടത്. പരാജയപ്പെട്ടുവെങ്കിലും മാണി സി കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായതും ഇടത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
അതിനിടെ, മത്സരിച്ച് തോറ്റവര്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകരുതെന്ന് സംസ്ഥാന നിര്‍വ്വാഹക സമിതിയിലെ ക്ഷണിതാവ് സാബു എബ്രഹാം ആവശ്യപ്പെട്ടത് എന്‍സിപിക്ക് തലവേദനയായി. സുഗഗമായ ചര്‍ച്ചകള്‍ക്കിടെയാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് എന്‍സിപി യോഗസ്ഥലത്ത് മാണി സി കാപ്പനെതിരെ സാബു എബ്രഹാം പരസ്യവിമര്‍ശനം നടത്തിയത്.
Post Your Comments