Latest NewsIndiaNews

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള പര്യടനം അവസാന ഘട്ടത്തിൽ

ന്യൂഡല്‍ഹി•പെറു, ഡൊമിനിക്കൻ റിപ്പബ്ലിക്, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള 8 ദിവസം നീണ്ടു നിൽക്കുന്ന ശ്രീ വി മുരളീധരന്റെ പര്യടനം പെറു, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് അദ്ദേഹം അർജന്റീനയിലാണ് പര്യടനം നടത്തുക.

പെറുവിൽ വിദേശകാര്യമന്ത്രി ശ്രീ. നെസ്റ്റർ പോപോളിസിയോ, പാർലമെന്റ് (കോൺഗ്രസ്) ആക്ടിംഗ് പ്രസിഡന്റ് ശ്രീമതി. അന ചോക്ഹുവാങ്ക എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ നടന്നു. ഇന്ത്യയും പെറുവും തമ്മിലുള്ള വിശാലാധിഷ്ഠിതവും വിവിധ മേഖലകൾ സ്പർശിക്കുന്നതുമായ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-പെറു ജോയിന്റ് കമ്മീഷൻ സമ്മേളിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഐക്യരാഷ്ട്രസംഘടനയിലുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിന് പെറു വിദേശകാര്യ മന്ത്രി നെസ്റ്റർ പോപോളിസിയോ പിന്തുണ അറിയിച്ചു.

ALSO READ: മാണി സി കാപ്പൻ ഇടതു സ്ഥാനാർഥി : ഔദ്യോഗികമായി പ്രഖ്യാപിച്ചു

കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വിദേശകാര്യ മന്ത്രി ശ്രീ. മിഗുവൽ വർഗാസ് , ഊർജ്ജ ഖനന വകുപ്പ് മന്ത്രി ശ്രീ. അന്റോണിയോ ഇസ കോണ്ടെ, സാമ്പത്തിക, ആസൂത്രണ, വികസന മന്ത്രി ശ്രീ. ജുവാൻ എ. ജിമെനെസ് ന്യൂനെസ്, വ്യവസായ മന്ത്രി ശ്രീ. നെൽസൺ ടോക്ക എന്നിവരുമായി വളരെ ഫലപ്രദമായ കൂടിക്കാഴ്ചകൾ നടന്നു.

വ്യാപാരം, ഊർജ്ജം, ഡിജിറ്റൽ ഇക്കോണമി, ഐടി എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇവരുമായി ചർച്ച ചെയ്തു. ITEC ക്ക് കീഴിൽ ഡൊമിനിക്കൻ റിപ്പബ്ലിക് ഉദ്യോഗസ്ഥർക്കും ഡിപ്ലോമാറ്റുകൾക്കുമായി പ്രത്യേക പരിശീലന കോഴ്സുകൾ ആരംഭിക്കാൻ തീരുമാനമെടുത്തു.

ഇന്ത്യയിലെയും ഡൊമിനിക്കൻ റിപ്പബ്ലിക്കിലേയും ഡിപ്ലോമാറ്റിക് / ഓദ്യോഗിക പാസ്‌പോർട്ട് ഉള്ളവർക്ക് രണ്ട് രാജ്യങ്ങളിലേക്കും പരസ്പരം വിസയില്ലാതെ യാത്ര ചെയ്യാനും 90 ദിവസത്തോളം ഇരു രാജ്യങ്ങളിലും തുടരാനും അനുവദിക്കുന്ന ഉഭയകക്ഷി വിസ ഒഴിവാക്കൽ കരാറിൽ ഒപ്പുവെച്ചു.

കാശ്മീർ പ്രശ്നത്തിൽ UN രക്ഷാസമിതിയിൽ ഇന്ത്യൻ നിലപാടിനു നൽകുന്ന ശക്തമായ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. ഇന്ത്യ-ഡൊമിനിക്കൻ റിപ്പബ്ലിക് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നതിലേക്കുള്ള ഒരു പുതിയ പാതയൊരുക്കുന്നതായിരുന്നു കൂടിക്കാഴ്ചകൾ.
അർജന്റീനയിൽ വിവിധ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന കൂടിക്കാഴ്ചകളുണ്ട്. നയതന്ത്ര തലത്തിലും വ്യാവസായിക വാണിജ്യമേഖലകളിലുമൊക്കെ ബന്ധപ്പെടുന്ന കൂടിക്കാഴ്ചകളോടൊപ്പം ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button