Latest NewsUAEGulf

തുഷാര്‍ കേസില്‍ ഇനി യൂസഫലി ഇടപെടില്ല

ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിലെ ഇടപെടൽ സംബന്ധിച്ച് വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. ഈ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് തനിക്കുള്ള ഏകബന്ധം. അതല്ലാതെ ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല. കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്.വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച്‌ മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളു എന്നും യുസഫലി പ്രസ്താവനയിലൂടെ അറിയിച്ചു.

Also read : യുഎഇയിൽ കോടതിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി

അതേസമയം യാത്ര വിലക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടു തുഷാർ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. കേസ് കഴിയുന്നത് വരെ യുഎഇയിൽ തുടരേണ്ടി വരും. പകരം സുഹൃത്തായ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച്‌ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുളള അപേക്ഷയാണ് അജ്മാന്‍ കോടതി തള്ളിയത്. അല്ലെങ്കില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുളളയുമായുളള കേസ് ഒത്തുതീര്‍പ്പാക്കണമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ഒത്തുതീര്‍പ്പിനായി തുഷാര്‍ മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറായിട്ടില്ല.

Also read : തുഷാര്‍ -നാസില്‍ ചെക്ക് കേസ് നീളുന്നു : നാസില്‍ പറഞ്ഞ വ്യവസ്ഥ അംഗീകരിയ്ക്കാന്‍ തയ്യാറാകാതെ തുഷാറും സംഘവും : എം.എ.യൂസഫലിയുടെ സഹായം ഇനിയുണ്ടാകില്ല : അതിനുള്ള കാരണവും അദ്ദേഹം തുറന്നു പറഞ്ഞു

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു തുഷാറിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിൽ തുഷാറിന് ജാമ്യം അനുവദിച്ചു.
പാസ്‌പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു. അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്ബനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്ബതര കോടി രൂപ) വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button