തിരുവനന്തപുരം: പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ചന്ദ്രികക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ ‘താക്കോല്‍ കൈമാറല്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തുവെന്ന ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സഹകരണ വകുപ്പ് നിര്‍മിച്ചു താക്കോല്‍ കൈമാറിയ വീട് ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനും ആയ സി കൃഷ്ണകുമാര്‍ പിന്നെയും പോയി താക്കോല്‍ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണെന്നായിരുന്നു കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
READ ALSO: കുവൈത്തിലെ താമസസ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
അതേസമയം പധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയിലെ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിച്ച അകത്തേത്തറ പഞ്ചായത്തിലെ ധോണി പഴംബുള്ളി രാധാകൃഷ്ണന്‍ -ചന്ദ്രിക ദമ്പതികളുടെ വീടിന്റെ താക്കോല്‍ കൈമാറല്‍ -ഗൃഹ പ്രവേശ ചടങ്ങില്‍ പങ്കെടുത്തു എന്നായിരുന്നു ജൂണ്‍ 18ന് കൃഷ്ണകുമാറിന്റെ പോസ്റ്റ്. താക്കോല്‍ കൈമാറുന്ന ചിത്രവും ചേര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീട് പ്രധാനമന്ത്രി യോജന പ്രകാരമാണെന്ന വ്യാജപ്രചരണം നടത്തുകയാണെന്നും, ഇത്തരക്കാര്‍ എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീര്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുവെന്നും പരിഹസിച്ച് കടകംപള്ളി രംഗത്തെത്തി. എന്നാല്‍ താങ്കളെയും പിണറായി സര്‍ക്കാരിനെയും പോലെ കപട വിശ്വാസിയോ മമ്മുഞ്ഞോ അല്ലാ ഞാന്‍ എന്ന് കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സി.കൃഷ്ണകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ബഹു.മന്ത്രി താങ്കളെയും പിണറായി സര്‍ക്കാരിനെയും പോലെ കപട വിശ്വാസിയോ മമ്മുഞ്ഞോ അല്ലാ ഞാന്‍ . അകത്തേത്തറ പഞ്ചായത്തിലെ ധോണിയില്‍ ശ്രീ രാധാകൃഷ്ണന്റെ ഗൃഹപ്രവേശം സംബന്ധിച്ചു ദേവസ്വം മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു .ഹൈന്ദവ സംസ്‌കാരത്തെയോ വിശ്വാസത്തെയോ മാനിക്കാന്‍ തയ്യാറാവാത്തവരാണ് താങ്കളും പാര്‍ട്ടിയും എന്ന് എല്ലാവർക്കും അറിയാം. ശ്രീ .രാധാകൃഷ്ണന്റെ ഗൃഹപ്രവേശത്തിനു പോയ സമയത്തു വീടിന്റെ താക്കോല്‍ ഞാന്‍ കൈമാറണം എന്ന അവരുടെ ആഗ്രഹം അനുസരിച്ചു താക്കോല്‍ കൈമാറുക മാത്രമാണ് ചെയ്തത്.ശുഭ ദിനത്തില്‍ ശുഭ സമയത്തു ഗണപതി ഹോമവും പാലുകാച്ചലും ചെയ്തു നടത്തേണ്ടതാണ് ഗൃഹപ്രവേശം എന്നാണ് ഞാനടക്കമുള്ള വിശ്വാസികള്‍ കരുതുന്നത് അല്ലാതെ മന്ത്രിയുടെയോ എം പി യുടെയോ സമയം അനുസരിച്ചു അവര്‍ തോന്നിയ സമയത്തു താക്കോല്‍ കൈമാറിയതല്ല ഗൃഹപ്രവേശം .
READ ALSO: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിൾ’ മാര്‍ഗവുമായി സിബിഐ
ഗണപതി ഹോമത്തെയും ദൈവവിശ്വാസത്തെയും തള്ളി പറയുകയും ക്ഷേത്ര നടയില്‍ പോയി കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്ന ‘കപടപള്ളി ‘അല്ലാ ഞാന്‍ . താക്കോല്‍ കൈമാറുന്ന സമയത്തു എങ്ങിനെയാണ് വീട് നിര്‍മ്മിച്ചത് എന്ന് ചോദിച്ചപ്പോ ഗൃഹനാഥന്‍ പ്രധനമന്ത്രിയുടെ പദ്ധതിയില്‍ നിന്നാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ഇത് കുറിച്ചത് .ഈ രാജ്യത്തെ 2 കോടിയോളം വരുന്ന വീടില്ലാത്തവര്‍ക്കു കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വീട് നല്‍കിയ പ്രധാനമന്ത്രിയുടെ മുഖമാണ് സാധാരണക്കാരുടെ മനസ്സില്‍ അല്ലാതെ കടക്കു പുറത്തു എന്ന് പറയുന്ന താങ്കളുടെ മുഖ്യന്റെ അല്ലാ . Pmay പദ്ധതി വഴി നഗരസഭകളും കോര്‍പറേഷനും നല്‍കുന്ന വീടുകള്‍ വെറും 50000 രൂപ മാത്രം നല്‍കി ലൈഫ് പദ്ധതിയുടെ പേരില്‍ ആകാന്‍ ശ്രമിക്കുന്ന താങ്കളും സര്‍ക്കാരുമാണ് എട്ടുകാലി മമ്മുഞ്ഞു.
https://www.facebook.com/ckkbjp/posts/962904844065789
കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഭാവി ദീർഘവീക്ഷണത്തിലൂടെ കണ്ട് കഥയെഴുതാൻ നല്ല എഴുത്തുകാര്‍ക്ക് കഴിയും എന്ന് കേട്ടിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് എന്ന പ്രസിദ്ധ കഥാപാത്രത്തെ എഴുതുമ്പോള്‍ ബഷീറും അങ്ങനെ ഭാവി കണ്ടിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് എല്ലാം “പ്രധാനമന്ത്രി” “യോജന” എന്നീ വാക്കുകള്‍ ചേര്‍ത്ത് പുതിയ പേരിട്ടു ക്രെഡിറ്റ് അടിച്ചു മാറ്റുന്ന ബി ജെ പി നേതാക്കളെയും അണികളെയും മനസ്സില്‍ കണ്ടാകും ബഷീര്‍ ആ കഥാപാത്രത്തെ നിര്‍മിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.
പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ശ്രീമതി ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ വീട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയത് ആണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിഹിതമായ 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച 95100 രൂപയും വിനിയോഗിച്ച് അകത്തേത്തറ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് നിര്‍മിച്ചതാണ് ഈ വീട്. കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച 1169-ആമത്തെ വീടാണ് ചന്ദ്രികയുടേത്. ഈ വീടിന്റെ താക്കോൽ ദാനം അന്ന് എംപിയായിരുന്ന ശ്രീ എം.ബി. രാജേഷ് ആണ് നിർവഹിച്ചത്.
സഹകരണ വകുപ്പ് നിര്‍മിച്ചു താക്കോല്‍ കൈമാറിയ വീട് ബി ജെ പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍മാനും ആയ സി കൃഷ്ണകുമാര്‍ പിന്നെയും പോയി താക്കോൽ കൊടുത്തത് അങ്ങേയറ്റം അപഹാസ്യകരമാണ്. ഇത്രയും പോരാഞ്ഞിട്ട് ഇത് ചിത്രമെടുത്തു സ്വന്തം ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുവാനും പത്രത്തില്‍ വാര്‍ത്തയായി കൊടുക്കുവാനുമുള്ള തൊലിക്കട്ടി കാണിച്ചു എന്നത് ബോധം ഉള്ള ആരെയും അമ്പരപ്പിക്കുന്നതാണ്.
കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി
https://www.facebook.com/kadakampally/posts/2596632360381678?__xts__%5B0%5D=68.ARDpE9_RowLnhdCASd7xIuKQPmKgVgvyJaSZdWkoFsIqaEKOu6lmBTaknsGGTRL7ebzdvhIr-xPFKeA4yk5N8GwwOgsD3g0Mgk4KizpH9huKyFA5mdZWtlbF67t3wbyFX_42yqbb26fn1zpPstd3l-M5uYgtLaqol2WTBV_TbxDfG7I6aGAfDynxDWAKIWsrtU4xyJBn7WX7obHDo2DvlCnbP0qAKaW14oJdzH5Gz49aKok-tp7KoJSsWlDk8OZjF2g4V5Tucpu6vAfOKOjIpMkYQWAGZs8gIUfu8AnfqswtCRKFjCFMavNMX7XAiEnz6ctylc9XNUOCcFeB4KjInKEHRg&__tn__=-R
READ ALSO: കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച് രാഹുൽ ഗാന്ധി
Post Your Comments