നിങ്ങളുടെ യുഎഇ റസിഡന്‍സ് വിസ കാലഹരണപ്പെടാന്‍ പോകുകയാണോ? വിസയുടെ രീതി അനുസരിച്ച് ഓരോ രണ്ട് വര്‍ഷത്തിലൊരിക്കലോ മൂന്ന് വര്‍ഷത്തിലൊരിക്കലോ യുഎഇ നിവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നമാണിത്. ടെന്‍ഷന്‍ അടിക്കേണ്ട, നിങ്ങള്‍ക്ക് സഹായകമായ ഒരു മാര്‍ഗമുണ്ട്.
വിസ കാലാവധി തീരുന്നത് ഏത് മാസമാണെന്ന് മിക്കവരും ഓര്‍മ്മിക്കാറുണ്ടെങ്കിലും കൃത്യമായ തീയതി ആരും ഓര്‍ക്കാറില്ല. പിന്നെ പാസ്പോര്‍ട്ടിന്റെ പേജുകള്‍ തിരഞ്ഞ് തീയതി തേടിപ്പിടിക്കുകയാണ് സാധാരണപതിവ്. പക്ഷേ എല്ലായ്‌പ്പോഴും പാസ്പോര്‍ട്ട് നാം കൂടെ കൊണ്ടുനടക്കാറുമില്ല. അപ്പോള്‍ നമ്മള്‍ എന്തുചെയ്യണം?
നിങ്ങളുടെ റസിഡന്‍സ് വിസ സാധുത പരിശോധിക്കുന്നതിന് വേണ്ടത് പാസ്പോര്‍ട്ട് നമ്പറും കാലാവധി അവസാനിക്കുന്ന തീയതിയുമാണ്. അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയോ ഫോണില്‍ സ്‌കാന്‍ ചെയ്ത പതിപ്പോ കയ്യിലുണ്ടാകുന്നത് നല്ലതാണ്.
‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ‘അതിന്റെ വെബ്സൈറ്റ് വഴി ഈ സേവനം നല്‍കുന്നുണ്ട്. വിസക്ക് ഇപ്പോഴും സാധുതയുണ്ടോയെന്നും ഇഷ്യു ചെയ്ത വിസ ആധികാരികമാണോയെന്നും പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കി പരിശോധിക്കാന്‍ കഴിയും. സര്‍ക്കാര്‍ വെബ്സൈറ്റ് വഴിയും താമസക്കാര്‍ക്ക് വിസയുടെ സാധുത പരിശോധിക്കാം.
നിങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ സാധുത ട്രാക്കുചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള രീതികള്‍ ഇവയാണ്
ഘട്ടം 1: ഈ ലിങ്ക് സന്ദര്‍ശിക്കുക – https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity
ഘട്ടം 2: ‘പാസ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ റേഡിയോ ബട്ടണ്‍ തിരഞ്ഞെടുക്കുക.
ഘട്ടം 3: ‘റെസിഡന്‍സി’ അല്ലെങ്കില്‍ ‘വിസ’ എന്നത് സെലക്ട് ചെയ്യുക
ഘട്ടം 4: പാസ്പോര്‍ട്ട് നമ്പറും പാസ്പോര്‍ട്ട് കാലഹരണ തീയതിയും നല്‍കുക.
ഘട്ടം 5: വലതുവശത്തുള്ള ഡ്രോപ്പ്ഡൗണില്‍ നിന്ന് നാഷണാലിറ്റി വ്യക്തമാക്കുക. ഇടത് ബോക്‌സില്‍ അപ്പോള്‍ അനുബന്ധ നമ്പര്‍ ദൃശ്യമാകും.
ഘട്ടം 6: ക്യാപ്ച ചെക്ക് ബോക്‌സ് തിരഞ്ഞെടുത്ത് സേര്‍ച്ചില്‍ ക്ലിക്കുചെയ്യുക. നിങ്ങളുടെ വിസയുടെ വിശദാംശങ്ങള്‍ കാലഹരണ തീയതിയോടൊപ്പം പ്രദര്‍ശിപ്പിക്കുന്ന പേജ് കാണാനാകും
Post Your Comments