ന്യൂഡൽഹി: പി. ചിദംബരത്തിനെതിരായ തെളിവുകള്‍ തേടി ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ സി.ബി.ഐ സമീപിച്ചത് അഞ്ചു രാജ്യങ്ങളെ. കേസില്‍ പരാമര്‍ശിക്കുന്ന പണം എത്തിയ വഴികള്‍ തേടിയാണ് സി.ബി.ഐ ഇവരെ സമീപിച്ചിരിക്കുന്നത്.
ALSO READ: തിരഞ്ഞെടുത്ത 500 കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡ്‌സ് ഒരു രൂപയ്ക്ക് നൽകാൻ കേന്ദ്ര പദ്ധതി
ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ പി. ചിദംബരത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടന്‍, മൗറീഷ്യസ്, ബര്‍മുഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് സി.ബി.ഐ ഇതിനോടകം തന്നെ ലെറ്റേഴ്‌സ് ഓഫ് റൊഗേറ്ററി (എല്‍.ആര്‍) അയച്ചുകഴിഞ്ഞു. വിദേശരാജ്യത്തെ കോടതിയില്‍ നിന്നു പ്രത്യേക വ്യക്തിയെക്കുറിച്ച് തെളിവുതേടി അയക്കുന്ന രേഖയാണ് എല്‍.ആര്‍.
പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്. മൂന്നുതവണ ചിദംബരത്തിന്റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് സി.ബി.ഐ അറിയിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സി.ബി.ഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
Post Your Comments