Festivals

ഓണത്തിനായി ഇതാ ഒരു സ്പെഷ്യൽ പരിപ്പുക്കറി!

കേരളീയരുടെ ഇഷ്ട ഓണസദ്യയ്ക്ക് പരിപ്പും നെയ്യുമൊഴിച്ചു കഴിയ്ക്കുന്ന ശീലം പലയിടത്തുമുണ്ട്. പരിപ്പ് വെറുതെ വേവിക്കുന്നതിന് പകരം ഇത്തവണത്തെ ഓണത്തിന് ഒരു സ്പെഷ്യൽ പരിപ്പുകറിയുണ്ടാക്കി നോക്കൂ.

ചെറുപയര്‍ പരിപ്പ് -1 
കപ്പ് തേങ്ങ ചിരകിയത്-അരക്കപ്പ് ജീരകം-അര സ്പൂണ്‍
ചുവന്ന മുളക്-3
നെയ്യ്-അര സ്പൂണ്‍ ഉപ്പ്

ചീനച്ചട്ടിയില്‍ കറിവേപ്പില, വെളിച്ചെണ്ണ, പരിപ്പ്, ഇവയിട്ട് ചൂടാക്കുക. പിന്നീടിത് ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. തേങ്ങ ചിരകിയത് ജീരകവും ചേര്‍ത്ത് അരയ്ക്കണം. പരിപ്പ് വെന്തു കഴിഞ്ഞാല്‍ ഇൗ അരപ്പു ചേര്‍ത്ത് കുറച്ചുനേരം തിളപ്പിക്കുക. ഇതിലേക്ക് കടുകും കറിവേപ്പിലയും ചുവന്ന മുളകും വറുത്തിടണം. വാങ്ങി വച്ച പരിപ്പുകറിയിലേക്ക് നെയ്യൊഴിച്ച് ഇളക്കുക. ഓണത്തിനുള്ള സ്പെഷ്യൽ പരിപ്പുകറി തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button