ഗ്രീന്‍ലാന്‍ഡ് കിട്ടിയില്ലെങ്കിലെന്താ പാകിസ്ഥാന് ഉണ്ടല്ലോ… ട്രംപിന് ഉപദേശവുമായി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചാകര… പാകിസ്ഥാന് വാങ്ങണമെങ്കില്‍ മോദിയുടെ അനുവാദം വേണമെന്നും ഉപദേശം . ഗ്രീന്‍ ലാന്‍ഡ് വാങ്ങാന്‍ കഴിയാത്തതില്‍ നിരാശനാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അടുത്തിടെയാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഗ്രീന്‍ ലാന്‍ഡ് വാങ്ങാന്‍ താല്പര്യം കാട്ടിയത് . ഈ വാര്‍ത്ത വാള് സ്ട്രീറ്റ് ജര്‍ണല്‍ ആദ്യം പുറത്തുവിട്ടുവെങ്കിലും തമാശയായിട്ടാണ് എല്ലാവരും ഇതിനെ എടുത്തത്. പിന്നീടാണ് ട്രംപ് കാര്യമായാണ് ഈ ആഗ്രഹം മുന്നോട്ട് വച്ചതെന്ന് വ്യക്തമായത് . എന്നാല്‍ ട്രമ്പിന്റെ ഈ ആഗ്രഹം നടക്കില്ലെന്ന് ഗ്രീന്‍ ലാന്‍ഡ് അധികൃതര്‍ തന്നെ വ്യക്തമാക്കി . തുടര്‍ന്ന് നിരാശയില്‍ കഴിയുന്ന ട്രമ്പിനോടാണ് ഇപ്പോള്‍ ചുളുവിലയ്ക്ക് പാകിസ്ഥാന് കിട്ടുമെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.
Read Also : കശ്മീർ വിഷയത്തിൽ ആഗോള തലത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി
ആകെ കടക്കെണിയില്‍ നില്‍ക്കുകയാണ് പാകിസ്ഥാനെന്നും ,ഇപ്പോഴാണെങ്കില്‍ തുച്ഛമായ പണം നല്കി അടിച്ചെടുക്കാമെന്നുമാണ് ട്രമ്പിനു നല്കുന്ന ഉപദേശം . വളരെ വിഷമകരമായ ജീവിതമാണ് പാകിസ്ഥാനിലേതെന്നും സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിക്കുന്നു .
Read Also : കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ ആള്‍മാറാട്ടം : `പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ഔദ്യോഗിക അറിയിപ്പുകള്ക്കടക്കം കടലാസുപയോഗിക്കുമ്പോള് രണ്ടുവശങ്ങളും എഴുതുവാനോ പ്രിന്റ് ചെയ്യുവാനോ ഉപയോഗിക്കണം, ഓഫീസുകളില്‍ മീറ്റിംഗുകള്‍ നടക്കുന്ന അവസരത്തില്‍ ചായ പോലും നല്‍കരുത് , സര്‍ക്കാര്‍ ഓഫീസുകളിലേക്കായി പത്രങ്ങളും മാഗസിനുകളും എന്തിനു വാഹനങ്ങള്‍ പോലും വാങ്ങരുത് ഇങ്ങനെയൊക്കെ മുണ്ട് മുറുക്കി ഉടുത്താണ് പാകിസ്ഥാന് മുന്നോട്ട് പോകുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു .
Post Your Comments