തിരുവനന്തപുരം:സംസ്ഥാനത്തു ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. 4 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മുന്നറിയിപ്പിന്റെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
Also read : യാത്രക്കാർ ശ്രദ്ധിക്കുക : അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
കൂടാതെ വ്യാഴം മുതല്‍ ശനി വരെ പത്തനംതിട്ടയിലും, വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയത്തും, വ്യാഴം, ശനി ദിവസങ്ങളിൽ എറണാകുളത്തും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ചയും വയനാട് ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയസാധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണം. അധികൃതര്‍ നിര്‍ദേശിക്കുന്ന പക്ഷം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയാറാകണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിപ്പ് നൽകി.
Post Your Comments