Latest NewsKerala

ആനയുടെ പേരിലും സവർണ്ണാധിപത്യ ആരോപണം, കോടനാട് ചന്ദ്രശേഖരനു സംഭവിച്ചത്

പാലക്കാട്: ആനയുടെ പേരിന്റെ പിന്നിലും സവർണ്ണാധിപത്യം ആരോപിച്ചിരിക്കുകയാണ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത. ഇദ്ദേഹത്തിന്റെ പരാതി കണക്കിലെടുത്ത്‌ അട്ടപ്പാടിയിൽ നിന്ന് പിടികൂടിയ ആനയുടെ കോടനാട് ചന്ദ്രശേഖരൻ എന്ന പേര് വനം വകുപ്പ് റദ്ദാക്കി.

ALSO READ: ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു

സവർണ്ണാധിപത്യത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് കേരളത്തിലെ ആനകളുടെ പേരുകളിലും കാലങ്ങളായി പ്രതിഫലിക്കുന്നതെന്നായിരുന്നു ബോബന്റെ പരാതി. തുടർന്ന് ആനയ്ക്ക് പീലാണ്ടിയെന്ന പേര് അംഗീകരിച്ച് കഴിഞ്ഞ പതിമൂന്നിനാണ് ഉത്തരവിറക്കുന്നത്.

ALSO READ: ചെക്ക് കേസ്; നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി

ആനയെ ആദിവാസികൾ വിളിച്ചിരുന്നത് പീലാണ്ടി എന്നായിരുന്നു. കേശവൻ, ശങ്കരൻ, നന്ദിനി, രാമചന്ദ്രൻ എന്നിവയാണ് സാധാരണഗതിയിൽ ആനകൾക്ക് നൽകുന്ന പേരുകൾ. സർക്കാർ നിയന്ത്രണത്തിലുള്ള കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും, ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ കീഴിലുമുള്ള 70 ൽ അധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button