ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു ഇനമാണ് ഓണപ്പൂക്കള്‍. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ് ഓണം.
ഈ വലിയ ആഘോഷത്തിന്റെ പിന്നിലുമുണ്ട് ഒരു സങ്കല്പം. നാട്ടിലെ ജൈവ വൈവിധ്യവും വംശനാശം വന്നേക്കാനിടയുള്ള ചെടികളും പൂക്കളും സംരക്ഷിക്കുക എന്നതാണ് അത്. ഔഷധഗുണമുള്ളവയില്‍ വരുന്നതാണ് തുമ്പ, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, കാക്കപൂ, കോളാമ്പി പൂ, കൃഷ്ണകിരീടം , കൊങ്ങിണി പൂ, കാശിത്തുമ്പ , ശംഖുപുഷ്പം, ആമപ്പൂ മഷിപ്പൂ, മുല്ലപൂ, നന്ത്യാര്‍വട്ടം, തൊട്ടാല്‍വാടി, മന്ദാരം, പവിഴമല്ലി, രാജമല്ലിപ്പൂ, തെച്ചിപ്പൂ, പിച്ചകം തുടങ്ങിയവ. പിന്നെ, ഇതിനായി എല്ലാ സ്ഥലങ്ങളില്‍ നിന്നും പൂക്കള്‍ ശേഖരിക്കുന്നതോട് കൂടി ഓണത്തിനെങ്കിലും അവയ്ക്ക് ഉപയോഗമുണ്ടെന്നു വരുത്തി അവയെ സംരക്ഷിക്കാന്‍ വേണ്ടി പൂര്‍വികര്‍ മെനഞ്ഞെടുത്ത തന്ത്രമാണ് പൂക്കള നിര്‍മ്മിതി എന്നും കരുതുന്നതില്‍ തെറ്റില്ല.
ഓണവുമായി ബന്ധപ്പെട്ട ഏതു സിനിമാ ഗാനങ്ങള്‍ കേള്‍ക്കുമ്പോഴും പ്രകൃതിയെ സ്മരിക്കുന്നതായല്ലേ നമുക്ക് തോന്നുന്നത്. ഉദാഹരണത്തിനായി പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവു പൂക്കുന്നശോകം എന്നു കുമാര കവി പാടിയപ്പോഴും, തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകയ്യായ് നില്‍ക്കുന്ന എന്ന ഗാനം കേള്‍ക്കുമ്പോഴും ഉള്ളില്‍ ഉണ്ടാവുന്നത് പഴയ ഓര്‍മ്മകളും അനുഭവങ്ങളുമാണ്.
Post Your Comments