KeralaLatest News

മലങ്കര സഭാ തര്‍ക്ക കേസ് : സംസ്ഥാന സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

ന്യൂഡല്‍ഹി: മലങ്കരസഭാ തര്‍ക്കക്കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. ഭരണഘടനയുടെ അസ്സല്‍ ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെയാണ് ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിയ്ക്കുന്നത്. കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന് ഓര്‍ത്തഡോക്സ് സഭ കത്ത് നല്‍കി. ചീഫ് സെക്രട്ടറി മുന്‍പാകെ പരിശുദ്ധ കത്തോലിക്കാ ബാവ ഹാജരാകില്ലെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.

Read Also : പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ

ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു 1934ലെ സഭാ ഭരണഘടനയുടെ അസലുമായി 29നു മൂന്നിനു ചീഫ് സെക്രട്ടറിയുടെ ചേംബറിലെ ചര്‍ച്ചയ്ക്ക് ഹാജരാകണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി സ്പെഷല്‍ സെക്രട്ടറിയാണു ബാവായ്ക്കു കത്ത് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് സഭ നിയമോപദേശം തേടിയിരുന്നു.

Read Also : പാലായില്‍ അങ്കത്തിനൊരുങ്ങി ബിജെപി; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും

അസ്സല്‍ ഭരണഘടനയുമായി വ്യാഴാഴ്ച മുന്ന് മണിക്ക് ഹാജരാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നല്‍കിയ ഈ കത്ത് കടുത്ത കോടതിയലക്ഷ്യമാണെന്നാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button