ന്യൂഡൽഹി: കാശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വെള്ളിയാഴ്ചയും 30 മിനിറ്റ് എഴുന്നേറ്റ് നില്ക്കാൻ ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ ജനതയോട് ആഹ്വനം ചെയ്‌തു. ആണവ ശക്തിയായ പാകിസ്ഥാൻ കശ്മീരിനായി ഏതറ്റം വരെയും പോകും. കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നതായും ഇമ്രാൻ പറഞ്ഞു.
PM Imran Khan wants everyone to stand every Friday from 12 to 12:30, where ever they are, to show solidarity with the Kashmiris. pic.twitter.com/F9CvaKQBfi
— Naila Inayat (@nailainayat) August 26, 2019
ഇതിന് മുന്നോടിയായാണ് എല്ലാ വെള്ളിയാഴ്ചയും 12 നും 12:30 നും ഇടയിൽ എഴുന്നേറ്റു നിൽക്കണമെന്നാണ് ഖാൻ ആവശ്യപ്പെട്ടത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ രാത്രിയാണോ, പകലാണോ ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് എന്ന രീതിയിലെല്ലാം വിമർശനം ഉയരുന്നുണ്ട്.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഏതറ്റംവരെയും പോകുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. കശ്മീരിനായി അവസാനം വരെ പോരാടും. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ.
ALSO READ: ചൈനീസ് കമ്പനിയായ ആലിബാബ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനെക്കുറിച്ച് പറയുന്നത്
ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടുക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പാകിസ്ഥാനെ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ പറഞ്ഞു.
Post Your Comments