Latest NewsKerala

ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന കാറുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകം; ഹൈക്കോടതിയുടെ ഉത്തരവിങ്ങനെ

കൊച്ചി: കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന കാറുകള്‍ക്കും ഇനി രജിസ്‌ട്രേഷന്‍ ബാധകം. ഡെമോ കാറുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹനനിയമപ്രകാരം ഇതു നിര്‍ബന്ധമാണെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അനില്‍ നരേന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് ഈ ഉത്തരവ്.

ALSO READ:ജെയ്റ്റ്ലിയുടെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും വിട പറഞ്ഞു- രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി

കാര്‍ ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊടുക്കുന്ന ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറുടെ ഉത്തരവിനെതിരെ കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും മെഴ്‌സിഡന്‍സ് ബെന്‍സ് ഡീലറായ രാജശ്രീ മോട്ടോഴ്‌സും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ALSO READ: ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയ വിവരം അറിഞ്ഞില്ലേ? കേരളാ കോൺഗ്രസ് വിഭാഗങ്ങളോട് യുഡിഎഫ് നേതൃത്വം പറഞ്ഞത്

കാര്‍ വാങ്ങാനും പരിശോധിക്കാനുമായി എത്തുന്ന ഉപഭോക്താകള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി നല്‍കുന്ന ഡെമോ കാറുകള്‍ പല ഡീലര്‍മാരും ഒരുപാട് കാലം ഓടിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്നും ഇതു സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button