Latest NewsLife Style

നിരയൊത്ത പല്ലുകളാണോ.. പല്ലുകള്‍ക്കിടയില്‍ വിടവുണ്ടോ;   നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഇങ്ങനെയൊക്കെയാണ്

ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കാന്‍ സാമുദ്രിക ശാസ്ത്രം വഴി കഴിയുമെന്നാണ് ഇന്ത്യന്‍ വിശ്വാസം. ഈ ശാസ്ത്രപ്രകാരം ഒരാളുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും വിശദീകരിക്കാന്‍ കഴിയുന്നവര്‍ ഭാരതത്തിലുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. .

ഒരു സ്ത്രീയുടെയോ പുരുഷന്റെയോ മുഖം, കൈകള്‍, ശരീരം എന്നിവയുടെ പ്രത്യേകതകള്‍ പരിശോധിച്ച ശേഷമാണ് പ്രവചനം നടത്തുന്നത്. പല ശാഖകളുള്ള സാമുദ്രിക ശാസ്ത്രത്തില്‍ വായ, പല്ല്, മോണ എന്നിവയുടെ ഘടനകളാണ് മുഖലക്ഷണം വഴിയുള്ള പ്രവചനത്തിന് അടിസ്ഥാനമാകുന്നത്. ഓരോ വ്യക്തിയുടെയും പല്ലുകള്‍,നാവ്, മോണ എന്നിവ വ്യക്തിപരമായ സവിശേഷതകളുടെ വ്യക്തമായ സൂചനകള്‍ നല്‍കുന്നവയാണ്.

SMILE

പല്ലുകളുടെ എണ്ണം, ആകൃതി, മോണയുടെ വീതി, കനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയുടെ ഭാവി പ്രവചനം നടത്തുന്നത്. വിടവുകളില്ലാത്ത പല്ലുകള്‍ മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതാണ്. ഇവ ഐശ്യര്യത്തിന്റെ ലക്ഷണമാണെന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. അതേസമയം, വിടവുകളുള്ള തിങ്ങിനിറഞ്ഞ പല്ലുകള്‍ വിജയത്തിനുള്ള തടസ്സങ്ങളെ സൂചിപ്പിക്കുന്നു. ഇത്തരം പല്ലുള്ള ആളുകള്‍ക്ക് ജീവിതത്തില്‍ പല അവസരങ്ങളും നഷ്ടപ്പെട്ടേക്കാം.

READ ALSO: വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം

വെളുത്ത് പുറംഭാഗത്ത് അല്പം മഞ്ഞ നിറമുള്ള ആരോഗ്യമുള്ള പല്ലുകള്‍ ഭാഗ്യം പ്രതിഫലിപ്പിക്കുന്നവയാണ്. തിളങ്ങുന്ന പല്ലുകള്‍ ദൗര്‍ഭാഗ്യവും ജീവിതത്തിലെ സംഘര്‍ഷങ്ങളുമാണ് സൂചിപ്പിക്കുന്നത്. പല്ലുകള്‍ക്കിടയില്‍ ഒരു വിടവും ഇല്ലാത്തത് അത്ര നല്ലതല്ലെന്നും സാമുദ്രികശാസ്ത്രം പറയുന്നു. ഇത്തരത്തിലുള്ള വ്യക്തികള്‍ വിശ്വാസയോഗ്യരല്ലെന്നും മറ്റുള്ളവര്‍ക്ക് ദ്രോഹം വരുത്തുന്നവരാണെന്നുമാണ് പറയപ്പെടുന്നത്.

32 പല്ലുകളുമുള്ള വ്യക്തികള്‍ക്ക് പ്രശസ്തിയും ആദരവും ലഭിക്കും. അതേസമയം 28-30 പല്ലുകള്‍ ഉള്ളവരെ സമ്മിശ്ര വിധിയാണ് കാത്തിരിക്കുന്നത്. 25-27 പല്ലുള്ളവര്‍ക്ക് ജീവിതത്തിലുടനീളം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് കുടുംബത്തില്‍ വനിന്ന് മാറി ജീവിക്കേണ്ടി വരുമെന്നും പറയുന്നു.

READ ALSO: ജി 7 രാഷ്ട്രങ്ങൾ ഒരുമിച്ചു പറഞ്ഞു, നരേന്ദ്ര മോദിയാണ് യഥാർത്ഥ ലോക നേതാവ്, പ്രത്യേക ക്ഷണിതാവായി ഇന്ത്യയുടെ നായകൻ എത്തിയത് രാജകീയ വഴിത്താരയിലൂടെ

നിങ്ങള്‍ പ്രായപൂര്‍ത്തിയായ ആളാണെങ്കിലും 25 പല്ലില്‍ കുറവാണെങ്കില്‍ സൂക്ഷിക്കുക! ജീവിതം മുഴുവന്‍ വെല്ലുവിളികള്‍ നിങ്ങളെ കാത്തിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. മാത്രമല്ല ഒച്ചിഴയുന്നതുപോലെയാകും വിജയമെത്തുന്നതും.

മുകളിലും താഴെയുമുള്ള മോണയിലെ പല്ലുകള്‍ക്കിടയില്‍ ചെറിയ വിടവുള്ളവര്‍ സംസാരപ്രിയരായിരിക്കും. ഇത്തരത്തില്‍ സാരമായ വിടവും തിളങ്ങുന്ന കണ്ണുകളുമുള്ള വ്യക്തി പങ്കാളിയെ ചതിക്കുമെന്നും ഈ ലക്ഷണശാസ്ത്രം പറയുന്നു.

smile

കട്ടിയുള്ളതും വീതിയേറിയതുമായ മോണകള്‍ അഹങ്കാരത്തിന്റെ അടയാളങ്ങളാണ്. അത്തരത്തിലുള്ള ആളുകള്‍ ദരിദ്ര ജീവിതം നയിച്ചേക്കാം. പിങ്ക് നിറത്തിലുള്ളതും സാധാരണ കനമുള്ളതുമായ മോണകളാണ് നല്ലത്. നിങ്ങള്‍ അത്തരത്തില്‍പ്പെട്ടവരാണെങ്കില്‍ വിനയവും ദയയും കരുതലും ഉള്ളവരാണെന്ന് സാരം. അതേസമയം ചുവന്ന നിറത്തിലുള്ള മോണ ഉള്ളവര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും അക്രമാസക്തരുമാകും മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇരുണ്ട മോണകള്‍ നിര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നു.

READ ALSO: ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പ്രതികരിച്ചതിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button