Latest NewsInternational

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന് : കശ്മീരിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്ന് സൂചന

പാരിസ് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരു നേതാക്കളും കശ്മീരിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ഇരി നേതാക്കളും ഫ്രാന്‍സില്‍ എത്തിയത്. ജി-7 ഉച്ചക്കോടിയില്‍ പ്രത്യേക ക്ഷണിതാവായാണ് മോദി പങ്കെടുക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും, കശ്മീരിലെ നിലവിലെ സാഹചര്യങ്ങളും ചര്‍ച്ചചെയ്തേയ്ക്കും.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക് : ഏറ്റവും തന്ത്രപ്രധാനമായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെന്‍സുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയും -ബ്രിട്ടനുമായുള്ള വ്യാപാരം, പ്രതിരോധം, നിക്ഷേപം, സുരക്ഷ,വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button