KeralaLatest News

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല, പാർട്ടി ഇനി ചെയ്യാൻ പോകുന്നത് മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കുന്നു

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ഇപി ജയരാജൻ. ഇതുവരെ ചെയ്‌ത രീതിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിക്കാതെ തന്നെ മുന്നോട്ട് പോകും. ശബരിമല വിശ്വാസപരമായ വിഷയമല്ല മറിച്ച് നിയമപരമായ വിഷയമാണെന്നും ഇ പി ജയരാജൻ കോഴിക്കോട്ട് പറഞ്ഞു.

ALSO READ: സംസ്‌കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം, നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നത് ദുഷ്‌പേരുണ്ടാക്കി; പിണറായി വിജയൻറെ വിമർശനം ഇങ്ങനെ

ശബരിമല വിഷയത്തിൽ ചെയ്യാൻ പാടുള്ള കാര്യങ്ങൾ മാത്രമേ സർക്കാർ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടക്കുകയാണ്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വിഷയത്തിൽ കോൺഗ്രസിന് പ്രതികരിക്കാനായില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ALSO READ: സ്‌കൂളില്‍ ഉപ്പും റൊട്ടിയും, ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഒരു മണ്ഡലത്തിൽ മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവന ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button