എവിടെപ്പോയാലും കൈയില്‍ ഒരു ബാഗുമായി ഇറങ്ങാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകള്‍. മേക്കപ്പ് വസ്തുക്കള്‍ മുതല്‍ കുടയും വെള്ളവും അത്യാവശ്യം മരുന്നുകളും ഒക്കെയടങ്ങിയ ചെറിയൊരു ഡ്യൂട്ടീ ഫ്രീ ഷോപ്പുതന്നെയായിരിക്കും ഓരോരുത്തരുടെയും ബാഗുകള്‍. എങ്കില്‍ അറിഞ്ഞോളൂ… അമിതഭാരമുള്ള ഈ ബാഗുകള്‍ ഇങ്ങനെ ചുമലില്‍ തൂക്കി നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
ഭാരമുള്ള ബാഗകളുടെ ഉപയോഗം ‘ഹെവി പേഴ്സ് സിന്‍ഡ്രം’ എന്ന രോഗത്തിലേക്ക് നിങ്ങളെ എത്തിക്കും.
ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം
ഭാരമുള്ള ബാഗ് ഉപയോഗം, അശാസ്ത്രീയമായ ബാഗ് ഉപയോഗം എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാകാം. ദിവസവും ഭാരമുള്ള ബാഗ് തോളില്‍ തൂക്കുന്നവരുടെ കൈകള്‍ക്കും കഴുത്തിനും തോളിനുമുള്ള വേദന, മരവിപ്പ്, കടച്ചില്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ബാഗ് ശരിയായി ഉപയോഗിക്കാത്തതോ, അമിതഭാരമുള്ള ബാഗ് ഉപയോഗിക്കുന്നതോ തോളലും അതിനോട് ചേര്‍ന്നുള്ള സന്ധികള്‍ക്കും പേശികള്‍ക്കും നാഡീവ്യൂഹങ്ങള്‍ക്കും അമിതസമ്മര്‍ദ്ദം ഉണ്ടാകുന്നതിനിടയാകുന്നു. ഇത് കൈ, തോള്‍, പുറം എന്നീ ഭാഗങ്ങളിലുള്ള വേദനയായി മാറിയേക്കാം.
ALSO READ: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്തു കഴിച്ചു, എത്ര കലോറി എന്നതല്ല ഗുണമേന്‍മയാണ് പ്രധാനം
അമിതഭാരമുളള ബാഗിന്റെ ഇത്തരം ഉപയോഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ വരെ മാറ്റിമറിക്കും. അതുമൂലം വശങ്ങളിലേക്ക് ചെരിഞ്ഞു നടക്കുന്ന അവസ്ഥയും കഴുത്തിനും നടുവിനും വളവും അനുഭവപ്പെടാം. അതുകൊണ്ട് അമിത ഭാരമുളള ബാഗുകളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Post Your Comments