റിയാദ് : ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും ട്രാഫിക് നിയമ ലംഘനം. ഇതിന് വലിയ തുക പിഴ ഈടാക്കാനും സൗദി മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. . 900 റിയാല്‍ വരെയാണ് പിഴ. ട്രാഫിക് നിയമലംഘന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാകും പിഴ ഈടാക്കുക. സൗദി ഗതാഗത മന്ത്രായത്തിനു കീഴില്‍ നടപ്പാക്കിയ പുതിയ നിയമം സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ 6 മിസൈലുകള്‍ തകര്‍ത്തു
റോഡുകളില്‍ മറ്റു വാഹനങ്ങളെക്കാള്‍ ആംബുലന്‍സുകള്‍ക്ക് മുന്‍ഗണന നല്‍കണം. റോഡുകളിലെ തിരക്കും മറ്റുമായി ആംബുലന്‍സുകള്‍ ഇടക്ക് നിറുത്തേണ്ടിവരുമ്പോള്‍ അപകടങ്ങള്‍ക്കു സാധ്യത ഏറെയാണ്. ഇത് അത്യാവശ്യ രോഗികളുമായി പോവുന്ന ആംബുലന്‍സുകള്‍ക്ക് പ്രയാസമുണ്ടാക്കും. അതിനാല്‍ ആംബുലന്‍സിന് തൊട്ടു പിറകെ അതിവേഗത്തില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ആംബുലന്‍സുകളെ അപകടകരമാം വിധം മറികടക്കാനും ശ്രമിക്കരുത്. ഈ രീതിയില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഡ്രൈവര്‍ക്കു 900 റിയാല്‍ വരെ പിഴ ഒടുക്കേണ്ടതായി വരും. റോഡ് സുരക്ഷാ നിയമലംഘന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രാഫിക് വകുപ്പായിരിക്കും പിഴ ഈടാക്കുകയെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Post Your Comments