മുംബൈ: ബോളിവുഡ് ആദ്യകാല നടന്‍മാരെല്ലാം രാഷ്ട്രീയത്തിലേയ്ക്ക് ചേക്കേറുകയാണ്. പ്രമുഖ നടനും ധര്‍മ്മേന്ദ്രയുടെ മകനുമായ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ നടന്‍ സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. ബിജെപി സഖ്യകക്ഷിയിലേയ്ക്കാണ് ചേരുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയില്‍ താരം അംഗത്വം എടുക്കും. ആര്‍എസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.
Read Also : മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചു; ഇനി ലഭിക്കുക ഈ പരിഗണനകള്‍ മാത്രം
മഹാരാഷ്ട്രയിലെ ധന്‍ഗര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. 2009 ല്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ സഞ്ജയ് ദത്ത് ലഖ്‌നൗവില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു.
എന്നാല്‍ അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ കോടതി നടപടികളെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയായിരുന്നു.
Post Your Comments